Rivers In Kerala for Kerala PSC Exams

5 minute read
0

 

കേരളത്തിലെ നദികൾ

നദികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോട്ടമോളജി എന്നറിയപ്പെടുന്നത്. നദി എന്നാൽ സ്വാഭാവികമായി ഒഴുകുന്ന ഒരു ജലസ്രോതസ്സാണ്, സാധാരണയായി ഇവ കായൽ, സമുദ്രം, കടൽ, തടാകം അല്ലെങ്കിൽ മറ്റൊരു നദിയിലേക്ക് ഒഴുകിയെത്തുന്നു.  കേരളത്തിൽ ആകെ 44 നദികളുണ്ട്, അതിൽ 41 എണ്ണം പടിഞ്ഞാറോട്ടും ബാക്കി 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. പ്രധാന നദികളുടെ പ്രദേശം സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്. ഈ നദികളെല്ലാം സഹ്യാദ്രി മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ, പിന്നീട് ഭാരതപ്പുഴയും പമ്പയും ആണ് . കേരളത്തിലെ 44 നദികളുടെ പേരുകളും, ഇവ ഒഴുകുന്ന ജില്ലകളും , ഇവയുടെ പ്രധാന പോഷകനദികളും , ഓരോ നദിയുടെയും നീളവും   കാണിക്കുന്ന പൂർണ്ണമായ പട്ടിക നോക്കാം..

പ്രധാന നദികൾ

പെരിയാർ (244 Km)

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി (244 Km), 
  • കേരളത്തിലെ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
  • കേരളത്തിലെ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി
  • കേരളത്തിലെ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി
  • കേരളത്തിലെ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി 
  • 'കേരളത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി
  • ഉത്ഭവസ്ഥാനം - സഹ്യപർവ്വതത്തിലെ ശിവഗിരി മല.
  • അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന്  അറിയപ്പെടുന്നു.
  • അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന കേരളത്തിലെ നദികൾ -  പെരിയാറും  പമ്പയും.
  • ശങ്കരാചാര്യർ പൂർണ എന്ന് പരാമർശിച്ച നദി.
  • പെരിയാറിന്റെയും മുല്ലയാറിന്റെയും സംഗമഭാഗത്ത് സ്ഥിതിചെയ്യുന്ന ഡാം - മുല്ലപ്പെരിയാർ ഡാം.
  • പെരിയാറിന്റെ പോഷകനദികൾ : മുല്ലയാർ, മുതിരപ്പുഴ, പെരുന്തുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ, പെരിഞ്ചാംകുട്ടി പുഴ.
  • കാലടിപ്പുഴ, ആലുവാപ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്ന നദി.
  • പെരിയാർ നദി പതിക്കുന്ന കായൽ - വേമ്പനാട്ട് കായൽ.
  • പള്ളിവാസൽ, പന്നിയാർ, നേര്യമംഗലം, ചെങ്കുളം, ലോവർപെരിയാർ എന്നീ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്നത് പെരിയാറിൽ ആണ്.
  • തട്ടേക്കാട് പക്ഷി സങ്കേതം, തേക്കടി വന്യജീവി സങ്കേതം, ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി എന്നിവ സ്ഥിതി ചെയ്യുന്ന നദീ തീരം - പെരിയാർ.
  • 99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം പെരിയാറ്റിൽ ഉണ്ടായ വർഷം - 1924-ൽ (കൊല്ലവർഷം 1099-ൽ.)
  • പെരിയാർ നദിയിൽ 1341-ൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചുപോയ തുറമുഖം- കൊടുങ്ങല്ലൂർ തുറമുഖം.

ഭാരതപ്പുഴ (209Km)

  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി (209Km), കേരളത്തിന്റെ നൈൽ, പൊന്നാനിപ്പുഴ, നിള എന്നിങ്ങനെ അറിയപ്പെടുന്ന നദി - ഭാരതപ്പുഴ.
  • ഭാരത പുഴയുടെ ഉത്ഭവം - ആനമല.
  • പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലൂടെ ഒഴുകുന്ന നദി - ഭാരതപ്പുഴ.
  • പാലക്കാട് ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്നത് ഏത് പേരിൽ - ശോകനാശിനി പുഴ.
  • ഭാരതപ്പുഴയുടെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചതാര് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.
  • പ്രാചീന കാലത്ത് ഭാരതപ്പുഴ അറിയപ്പെട്ടത് ഏത് പേരിൽ - പേരാർ.
  • ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ:- കണ്ണാടിപ്പുഴ, തൂതപ്പുഴ, ഗായത്രിപ്പുഴ, കൽപ്പാത്തിപ്പുഴ.
  • മാമാങ്കം നടന്നിരുന്ന നദീതീരം - ഭാരതപ്പുഴ.
  • ഭാരതപ്പുഴയുടെ പതനസ്ഥാനം - അറബിക്കടൽ.
  • ഭാരതപ്പുഴ അറബിക്കടലിനോട് ചെയ്യുന്ന സ്ഥലം - പൊന്നാനി.
  • ഭാരതപ്പുഴയുടെ അഴീമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി തുറമുഖം.
  • നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര് - എം. ടി. വാസുദേവൻ നായർ.
  • നിളയുടെ കവി എന്നറിയപ്പെടുന്ന കവി - പി. കുഞ്ഞിരാമൻ നായർ.
  • മിനി പമ്പ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു - ഭാരതപ്പുഴ.

പമ്പാനദി (176 Km)

  • 24. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി, തിരുവിതാംകൂറിന്റെ ജീവനാഡി, ദക്ഷിണ ഭാഗീരഥി എന്നിങ്ങനെ അറിയപ്പെടുന്ന കേരളത്തിലെ നദി - പമ്പാ നദി.
  • പമ്പാ നദിയുടെ ഉത്ഭവസ്ഥാനം - ഇടുക്കി ജില്ലയിലെ പുളിച്ചിമല.
  • പമ്പാ നദിയുടെ പതന സ്ഥാനം - വേമ്പനാട്ട് കായൽ.
  • പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദി - പമ്പ.
  • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം - കുട്ടനാട്.
  • പമ്പാ നദിയിലെ പ്രധാന വെള്ളച്ചാട്ടം - പെരുന്തേനരുവി.
  • ശബരിമല, എടത്വാ പള്ളി എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന നദീ തീരം - പമ്പ.
  • മാരാമൺ കൺവെൻഷൻ, ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം എന്നിവ നടക്കുന്ന നദീതീരം - പമ്പ.
  • ശബരി, കക്കാട് എന്നീ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന നദി - പമ്പ.
  • വേദകാലഘട്ടത്തിന് മുമ്പുണ്ടായിരുന്ന ദ്രാവിഡാരാധനയുടെ ഭാഗമായ മൺ ശില്പങ്ങൾ കണ്ടെത്തിയ കേരളത്തിലെ നദീതീരം - പമ്പ.
  • ആറന്മുള ഉത്രൃട്ടാതി വള്ളംകളി, ചമ്പക്കുളം മൂലം വള്ളംകളി, രാജീവ് ഗാന്ധി ട്രോഫി വള്ളംകളി, ഉത്രാടം തിരുനാൾ വള്ളംകളി എന്നിവ നടക്കുന്നത് - പമ്പാ നദിയിൽ.

ചാലിയാർ (169 Km.)

  • കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി - ചാലിയാർ (169 Km.)
  • കല്ലായിപ്പുഴ, ബേപ്പൂർ പുഴ, ചൂലികാ നദി എന്നീ പേരുകളിൽ അറിയപ്പെടുന്നത് - ചാലിയാർ
  • ചാലിയാറിന്റെ ഉത്ഭവസ്ഥാനം - വയനാട് ജില്ലയിലെ ഇളമ്പലേരികുന്ന്.
  • ചാലിയാറിന്റെ പതനസ്ഥാനം - ബേപ്പൂരിൽ വച്ച് അറബിക്കടലിൽ.
  • കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം - ചാലിയാർ.
  • കേരളത്തിൽ മലിനീകരണം ഏറ്റവും കൂടിയ നദി - ചാലിയാർ.
  • കേരളത്തിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി - കുന്തിപ്പുഴ.

ചാലക്കുടി പുഴ (145.5 Km)

  • കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി - ചാലക്കുടി പുഴ.
  • തൃശ്ശൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ്  - ചാലക്കുടിപ്പുഴ.
  • ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള കേരളത്തിലെ നദി - ചാലക്കുടി പുഴ.
  • കേരളത്തിൽ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ തടാകം - വൈന്തല തടാകം സ്ഥിതി ചെയ്യുന്ന നദി - ചാലക്കുടി പുഴ.
  • കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - ചാലക്കുടി പുഴ.
  • ആതിരപ്പള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത് വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് - ചാലക്കുടിപ്പുഴയിൽ.
  • ഷോളയാർ, പെരിങ്ങൽകുത്ത് അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്നത് - ചാലക്കുടിപ്പുഴയിൽ,  തൃശ്ശൂർ ജില്ലയിൽ. 

നെയ്യാർ

  • നെയ്യാർ നദിയുടെ ഉത്ഭവസ്ഥാനം - പശ്ചിമഘട്ടത്തിലെ അഗസ്ത്യമല 
  • ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം - നെയ്യാർ.
  • നെയ്യാറിന്റെ പോഷകനദികൾ - കല്ലാർ, കരവലിയാർ 

മഞ്ചേശ്വരം പുഴ (16 Km)

  • കാസർകോട് ജില്ലയിലെ ബാലപ്പൂണി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന കേരളത്തിലെ നദി - മഞ്ചേശ്വരം പുഴ (16 Km).
  • കേരളത്തിലെ ഏറ്റവും ചെറിയ നദിയും കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള നദിയും - മഞ്ചേശ്വരം പുഴ
  • മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം - ഉപ്പള കായൽ.

കബനി, പാമ്പാർ, ഭവാനി കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ.

കേരളത്തിൽ കിഴക്കോട്ടൊഴുകു ന്ന ഈ 3 നദികളും കാവേരി നദിയുടെ പോഷക നദികളാണ്. കബനീനദി കർണാടകയിലേക്ക് ഒഴുകി കാവേരി നദിയിൽ ചേരുമ്പോൾ പാമ്പാർ, ഭവാനി നദികൾ തമിഴ്നാട്ടിലേക്ക് ഒഴുകി കാവേരി നദിയിൽ ചേരുന്നു.

  • കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദികളിൽ ഏറ്റവും വലിയ നദി - കബനി.
  • കബനി നദി ഒഴുകുന്ന കേരളത്തിലെ ജില്ല - വയനാട്.
  • കബനി നദിയുടെ ഉത്ഭവസ്ഥാനം - വയനാട് ജില്ലയിലെ തൊണ്ടാർ മുടി.
  • കബനി നദിയുടെ മറ്റൊരു പേര് - കപില.
  • കേരളത്തിലെ മണ്ണുകൊണ്ടുള്ള ഏറ്റവും വലിയ അണക്കെട്ട് ബാണാസുര സാഗർ ഡാം, കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന നദി - കബനി നദി.
  • ഇടുക്കി ജില്ലയിലെ ദേവികുളത്തെ ബെൻമൂറിൽ നിന്ന് ഉൽഭവിച്ച് ഇടുക്കി ജില്ലയിലൂടെ ഒഴുകി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന നദി - പാമ്പാർ.
  • തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി - പാമ്പാർ.
  • തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്ന നദി - പാമ്പാർ.
  • ഇരവികുളം, മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി - പാമ്പാർ.
  • ഭവാനി നദി ഒഴുകുന്ന ജില്ല - പാലക്കാട് ജില്ല.
  • കേരളത്തിൽ ഭവാനി നദിയുടെ നീളം - 37.5 Km.
  • ഭവാനിപ്പുഴ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം - കൽക്കണ്ടയൂർ.
  • മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി - ഭവാനിപ്പുഴ.


SL. No

നദിയുടെ പേര്

നദികൾ ഒഴുകുന്ന ജില്ലകൾ

നീളം (കി.മീ.)

പ്രധാന പോഷകനദികൾ

1

മഞ്ചേശ്വരം

കാസർഗോഡ്

15

പാവൂർ

2

ഉപ്പള

കാസർഗോഡ്

50

ഉപ്പള

3

ഷിറിയ

കാസർഗോഡ്

67

കല്ലഞ്ചെ തോട്, കന്യാന തോട്, എരമതിഹോളെ കുമ്പള

4

മൊഗ്രാൽ

കാസർഗോഡ്

34

നെറ്റിപ്പാടി, മുളിയാർ

5

ചന്ദ്രഗിരി

കാസർഗോഡ്

105

പയസ്വിനി, ചന്ദ്രഗിരി

6

ചിത്താരി

കാസർഗോഡ്

25

കളനാട്, ബേക്കൽ, ചിത്താരി

7

നീലേശ്വരം

കാസർഗോഡ്, കണ്ണൂർ

46

അരിങ്ങൽ, ബൈഗോട്ടെഹോൾ

8

കരിങ്കോട്

കാസർഗോഡ്, കണ്ണൂർ

64

മുണ്ടൂർ, പടിമലഹോളെ, അരിയക്കടവുഹോളെ

9

കവ്വായി

കാസർഗോഡ്, കണ്ണൂർ

31

10

പെരുവമ്പ

കാസർഗോഡ്, കണ്ണൂർ

51

മച്ചാരു തോട്, മാതമംഗലം, ചള്ളച്ചാൽ

11

രാമപുരം

കാസർഗോഡ്, കണ്ണൂർ

19

12

കുപ്പം

കണ്ണൂർ

82

ചെറിയ തോട്, കുറ്റിക്കിൽപ്പുഴ

13

വളപട്ടണം

കണ്ണൂർ

110

വലിയപുഴ, വേണിപ്പുഴ

14

അഞ്ചരക്കണ്ടി

കണ്ണൂർ

40

കാപ്പു തോട്, ഇടുമ്പ തോട്

15

തലശ്ശേരി

കണ്ണൂർ

28

ധർമ്മടം പുഴ

16

മാഹി

കണ്ണൂർ, കോഴിക്കോട്

54

17

കുറ്റിയാടി

കോഴിക്കോട്

74

ഓനിപ്പുഴ, തൊട്ടിലപ്പാലം, കന്നത്തിൽ

18

കോരപ്പുഴ

കോഴിക്കോട്

40

അഗലപ്പുഴ, പന്നൂർപുഴ

19

കല്ലായി

കോഴിക്കോട്

40

20

ചാലിയാർ

കോഴിക്കോട്, മലപ്പുറം, വയനാട്

169

ചെറുപുഴ, കരിമ്പുഴ, കാഞ്ചിറപ്പുഴ

21

കടലുണ്ടി

മലപ്പുറം, പാലക്കാട്

130

ഒലിപ്പുഴ, വെളിയാർ

22

തിരൂർ

മലപ്പുറം

48

വള്ളിലപ്പുഴ

23

ഭാരതപ്പുഴ

പാലക്കാട്, മലപ്പുറം, തൃശൂർ

209

ഗായത്രിപ്പുഴ, ചിറ്റാർപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ

24

കീച്ചേരി

തൃശൂർ

51

ചൂണ്ടൽ തോട്

25

പുഴക്കൽ

തൃശൂർ

29

പാറ തോട് നാട്, തോട്

26

കരുവന്നൂർ

തൃശൂർ

40

മണലി, കുറുമാലി, ചിമ്മിനി

27

ചാലക്കുടി

തൃശൂർ, എറണാകുളം

130

ഷോളയാർ, പറമ്പിക്കുളം, കാരപ്പാറ, കുരിയാർകുട്ടി

28

പെരിയാർ

ഇടുക്കി

244

മുതിരപ്പുഴ, എറണാകുളം ഇടമലയാർ, മംഗലപ്പുഴ, പെരിഞ്ഞൻകുട്ടി

29

മൂവാറ്റുപുഴ

എറണാകുളം, കോട്ടയം

121

കല്ലാർ തൊടുപുഴ, കോതമംഗലം

30

മീനച്ചിൽ

കോട്ടയം

78

കടപുഴ, കളത്തുകടവ്, കുരിശുമല

31

മണിമല

കോട്ടയം, പത്തനംതിട്ട

90

കൊക്കയാർ ഏലക്കൽ തോട്

32

പമ്പ

പത്തനംതിട്ട, ഇടുക്കി

76

കക്കിയാർ കല്ലാർ, ആലപ്പുഴ, ആരുടൈ പമ്പ

33

അച്ചൻകോവിൽ

പത്തനംതിട്ട, ഇടുക്കി

128

കല്ലാർ, ആലപ്പുഴ

34

പള്ളിച്ചൽ

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം

42

35

കല്ലട

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം

121

കുളത്തൂപ്പുഴ, ചെന്ദ്രുണി

36

ഇട്ടിക്കര

കൊല്ലം, തിരുവനന്തപുരം

56

വട്ടം തോട്, വട്ടപ്പറമ്പ്

37

അയിരൂർ

കൊല്ലം, തിരുവനന്തപുരം

17

38

വാമനപുരം

കൊല്ലം, തിരുവനന്തപുരം

88

39

അമ്മേ

കൊല്ലം, തിരുവനന്തപുരം

27

40

കരമന

തിരുവനന്തപുരം

68

കവിയാർ, തൊടിയാർ

41

നെയ്യാർ

തിരുവനന്തപുരം

56

കല്ലാർ, കരവാളിയാർ

42

കബനി

വയനാട്

പനമരം, മാനന്തവാടി, ബാവലി, നൂലുഴ

43

ഭവാനി

പാലക്കാട്

സിരുവാണി, വരഗർ

44

പാമ്പാർ

ഇടുക്കി

തൃത്താമല, ഇരവികുളം, മൈലാടി, ചെങ്കലൂർ


നദികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

  1. കേരളത്തിലെ ഏറ്റവും വലിയ നദി - പെരിയാർ.
  2. കേരളത്തിലെ ഏറ്റവും ചെറിയ നദി - മഞ്ചേശ്വരം പുഴ.
  3. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - കബനി.
  4. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - പാമ്പാർ.
  5. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നദി - മഞ്ചേശ്വരം പുഴ.
  6. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി - നെയ്യാർ.
  7. കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം നദി.
  8. ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി - അയിരൂർ പുഴ.
  9. കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദി - അയിരൂർ പുഴ
  10. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി - ചന്ദ്രഗിരിപ്പുഴ.
  11. ചന്ദ്രഗിരി പുഴയുടെ മറ്റൊരു പേര് - പയസ്വിനി പുഴ.
  12. കാസർഗോഡ് പട്ടണത്തിൽ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി - ചന്ദ്രഗിരിപ്പുഴ.
  13. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി - കല്ലടയാർ.
  14. തലശ്ശേരിയേയും മാഹിയേയും വേർതിരിക്കുന്ന നദി - മയ്യഴി പുഴ.
  15. തലശ്ശേരിയും മാഹിയും യഥാക്രമം ബ്രിട്ടന്റേയും ഫ്രാൻസിന്റേയും കോളനികൾ ആയതിനാൽ, ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി - മയ്യഴിപ്പുഴ.
  16. മയ്യഴി പുഴയുടെ ഉത്ഭവ സ്ഥാനം - വയനാട്
  17. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - ചാലിപ്പുഴ.
  18. ഗൗണാർ, കവണാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന കേരളത്തിലെ നദി - മീനച്ചിലാർ.
  19. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പരാമർശിക്കുന്ന കോട്ടയം പട്ടണം സ്ഥിതി ചെയ്യുന്നത് മീനച്ചിലാറിന്റെ തീരത്ത്.
  20. വളപട്ടണം നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് - കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് (വയനാട് ജില്ലയിലും ഉണ്ട് ബ്രഹ്മഗിരി കുന്നുകൾ)
  21. കർണാടകയിൽ നിന്ന് ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രധാന നദി - വളപട്ടണം പുഴ
  22. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതി കൂടിയ പുഴ - വളപട്ടണം പുഴ.
  23. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി - ശിരുവാണി.
  24. കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി - ശിരുവാണി.
  25. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - ചീങ്കണ്ണി പുഴ.
  26. കേരളത്തിലെ മഞ്ഞനദി എന്നും മുരാട് പുഴ എന്നും അറിയപ്പെടുന്ന നദി - കുറ്റ്യാടിപ്പുഴ.
  27. ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി - കുറുമാലിപ്പുഴ.
  28. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി - ചാലിയാർ.
  29. കുമരകം പക്ഷി സങ്കേതത്തിലെ ഒഴുകുന്ന നദി - കവനാർ.
  30. കേരളത്തിലെ ഏറ്റവും നദി - മഞ്ചേശ്വരം പുഴ (നദി എന്ന് പരിഗണിക്കാൻ കുറഞ്ഞത് 15 km വേണം)

Post a Comment

0Comments
Post a Comment (0)