Question 1: സ്ത്രീലിംഗമെഴുതുക : ലേഖകൻ?
A) ലേഖിക
B) ലേഖകി
C) ലേഖികി
D) ലേഖനി
Explanation: "ലേഖകൻ × ലേഖിക
കവി × കവയത്രി
പതി × പത്നി
ദേവൻ × ദേവി".
Question 2: "യുദ്ധം" എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത് ?
A) അങ്കം
B) രണം
C) അങ്കണം
D) പോര്
Explanation: "യുദ്ധം - അങ്കം , രണം , പോര്
മുറ്റം - അങ്കണം , ചത്വരം , അജിരം
കോപം - രോഷം , ക്രോധം".
Question 3: What is the largest planet in our solar system?
A) അപഗ്രഥനം
B) അപഗ്രദനം
C) അപഗ്രധനം
D) അപഗ്രതനം
Explanation: "ചില ശരിയായ പദങ്ങൾ
അപഗ്രഥനം
അവസ്ഥ
അനുഗ്രഹം
ആശ്ചര്യം
ആധിക്യം".
Question 4: പദശുദ്ധി വരുത്തുക :
A) കിംബദന്തി
B) കിംവദന്തി
C) കിംവധന്തി
D) കിമ്പദന്തി
Explanation: "ചില ശരിയായ പദങ്ങൾ
കിംവദന്തി
ക്രിസ്‌തു
കാര്യസ്ഥൻ
കവയിത്രി
കൃഷ്ണൻ".
Question 5: പിരിച്ചെഴുതുക : ജീവച്ഛവം ?
A) ജീവ + ചവം
B) ജീവച് + ചവം
C) ജീവത് + ശവം
D) ജീ + ശവം
Explanation: "ജീവത് + ശവം = ജീവച്ഛവം
ദിക് + ജയം = ദിഗ്ജയം
വിദ്യുത് + ശക്തി = വിദ്യുച്ഛക്തി".
Question 6: മർക്കടമുഷ്ടി എന്ന മലയാള ശൈലിയുടെ അർത്ഥമെന്ത് ?
A) ദുർബലവസ്തു
B) പിടിവാശി
C) ഒറ്റുകാരൻ
D) ശക്തൻ
Explanation: "മർക്കടമുഷ്ടി - പിടിവാശി
തൊട്ടാവാടി - ദുർബലവസ്തു
അഞ്ചാംപത്തി - ഒറ്റുകാരൻ".
Question 7: ഒറ്റപദമാക്കുക : ഭാര്യയുടെ പിതാവ് ?
A) പിതാമഹൻ
B) മാതാമഹൻ
C) ഭാഗിനേയൻ
D) ശ്വശൂരൻ
Explanation: "അച്ഛന്റെ അച്ഛൻ - പിതാമഹൻ
അമ്മയുടെ അച്ഛൻ - മാതാമഹൻ
സഹോദരിയുടെ പുത്രൻ - ഭാഗിനേയൻ
ഭാര്യയുടെ പിതാവ് - ശ്വശൂരൻ".
Question 8: തന്നിരിക്കുന്ന പദത്തിന്റെ മലയാള പരിഭാഷ എന്ത് ?
Orator"?
A) വാഗ്മി
B) പാട്ടുകാരൻ
C) അഭിനേതാവ്
D) എഴുത്തുകാരൻ
Explanation: "Orator - വാഗ്മി
Writer - എഴുത്തുകാരൻ
Singer - പാട്ടുകാരൻ
Actor - അഭിനേതാവ്".
Question 9: "ഉറിയിൽ കയറ്റുക" എന്ന മലയാള ശൈലിയുടെ അർത്ഥം എന്ത് ?
A) ബുദ്ധിമുട്ടിക്കുക
B) മനസിൽ അല്പം പോലും ദയവില്ലാത്തവൻ
C) കബളിപ്പിച്ചു അബദ്ധത്തിൽ ചാടിക്കുക
D) കഠിന പ്രയത്നം ചെയ്യുക
Explanation: "ഉറിയിൽ കയറ്റുക - കബളിപ്പിച്ചു അബദ്ധത്തിൽ ചാടിക്കുക
ചക്രം ചവിട്ടിക്കുക - ബുദ്ധിമുട്ടിക്കുക
അറ്റകൈക്ക് ഉപ്പുതേക്കാത്തവൻ - മനസിൽ അല്പം പോലും ദയവില്ലാത്തവൻ
ഭഗീരഥ പ്രയത്നം - കഠിന പ്രയത്നം ചെയ്യുക".
Question 10: പിരിച്ചെഴുതുക : വാഗർത്ഥം?
A) വാ + അർഥം
B) വാഗ് + അർഥം
C) വാക് + അഥം
D) വാക് + അർഥം
Explanation: "വാക് + അർഥം = വാഗർഥം
വാക് + ഈശ്വരൻ = വാഗീശ്വരൻ
സത് + ചരിതം = സച്ചരിതം".
നിങ്ങൾക്ക് ലഭിച്ച മാർക്ക് Comment ചെയ്യൂ..
ReplyDelete